എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ

എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ

  • കഴിഞ്ഞ ദിവസം രാത്രി 11ന് ആയഞ്ചേരി – തിരുവള്ളൂർ റോഡിൽ ഡാൻസാഫ് ടീമാണ് ഇവരെ പിടികൂടിയത്

വടകര:അഞ്ച് ഗ്രാം എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ.കണ്ണൂർ കൊളവല്ലൂർ ചെറുപറമ്പ് സ്വദേശികളായ കമ്മാലി വീട്ടിൽ ആഷിഖ് (22), ഉരളിയത്തിൽ അൻസിബ് (22) എന്നിവരെയാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി 11ന് ആയഞ്ചേരി – തിരുവള്ളൂർ റോഡിൽ ഡാൻസാഫ് ടീമാണ് ഇവരെ പിടികൂടിയത്. ഡാൻസാഫ് ടീമിലെ എസ്ഐ മനോജ് രാമത്ത്, എഎസ്ഐ വി.വി.ഷാജി, സിപിഒ ഇ.കെ.അഖിലേഷ്, വടകര എസ്ഐ എം.സി.പവനൻ, സിപിഒമാരായ ഷാജി, വിജേഷ്, ആയഞ്ചേരി എയ്‌ഡ് പോസ്റ്റിലെ സിപിഒ ഷിജിത്ത് മൊകേരി എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )