എംപോക്‌സ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി തുടരും- ലോകാരോഗ്യ സംഘടന

എംപോക്‌സ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി തുടരും- ലോകാരോഗ്യ സംഘടന

ജനീവ: എംപോക്‌സ് ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ആഗോള തലത്തിൽ എംപോക്‌സ് രോഗബാധ ഉയരുന്ന സാഹചര്യത്തിലാണ് സ്ഥിരീകരണം. എംപോക്‌സിന്റെ പുതിയ വകഭേദമായ ക്ലേഡ് 1ബി പടർന്ന് പിടിച്ചതോടെ കഴിഞ്ഞ ആഗസ്തിലാണ് ആദ്യമായി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ആഫ്രിക്കൻ രാജ്യമായ കോംഗോയിലും സമീപരാഷ്ട്രങ്ങളിലും വൈറസ് രോഗമായ എംപോക്സ് വ്യാപകമായി പടർന്ന് പിടിച്ചിരുന്നു. കോംഗോയിൽ നിന്ന് അയൽരാജ്യങ്ങളിലേക്ക് ക്ലേഡ് 1ബി വകഭേദം പടരുകയായിരുന്നു. പിന്നീട് യുകെ, ജർമനി, സ്വീഡൻ, ഇന്ത്യ എന്നിവിടങ്ങളിലും രോഗം സ്ഥിരീകരികച്ചു. ഈ വർഷം, ആഫ്രിക്കയിലുടനീളം 46,000-ത്തിലധികം കേസുകളും 1,000-ലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )