
എംപോക്സ്; ജാഗ്രത വേണം
- തീവ്രമായ പനി, തീവ്രമായ തലവേദന, നടുവേദന, പേശി വേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ
മലപ്പുറം: സംസ്ഥാനത്ത് എം പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ മുന്നറിയിപ്പുകളുമായി ആരോഗ്യവകുപ്പ്. വായിലൂടെ പകരുന്ന രോഗമല്ല എന്നത് ആശ്വാസം പകരുന്നതാണ്. അതേ സമയം രോഗിയുമായി മുഖാംമുഖം വരുക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നിവയാണ് രോഗം വരാനുള്ള പ്രധാന വഴികളായി പറയുന്നത്.
തീവ്രമായ പനി, തീവ്രമായ തലവേദന, നടുവേദന, പേശി വേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടും.രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.