
എം.ആർ.രാഘവ വാര്യർക്ക് കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്
- കൊയിലാണ്ടി ചേലിയ സ്വദേശിയായ രാഘവ വാര്യർ കോഴിക്കോട് സർവകലാശാലയിൽ അധ്യാപകനും പുരാതന ലിപികൾ
വായിക്കുന്നതിൽ വിദഗ്ധനുമാണ്
കൊയിലാണ്ടി : പ്രമുഖ ചരിത്ര പണ്ഡിതനും ലിപി വിദഗ്ധനുമായ എം.ആർ.രാഘവ വാര്യർക്കും നാടകകൃത്ത് സി.എൽ.ജോസിനും കേരള സാഹിത്യ അക്കാദമി-2023-ന്റെ ഫെലോഷിപ്പ്. 50,000 രൂപയുടെ ക്യാഷ് അവാർഡ്, രണ്ട് പവന്റെ സ്വർണ്ണ ലോക്കറ്റ്, പ്രശസ്തിപത്രം, സർട്ടിഫിക്കറ്റ്, പൊന്നാട എന്നിവ അടങ്ങുന്നതാണ് ഫെലോഷിപ്പ്.
കൊയിലാണ്ടി ചേലിയ സ്വദേശിയായ രാഘവ വാര്യർ കോഴിക്കോട് സർവകലാശാലയിൽ അധ്യാപകനും പുരാതന ലിപികൾ
വായിക്കുന്നതിൽ വിദഗ്ധനുമാണ്. വിവിധ വിഷയങ്ങളിലായി മലയാളത്തിലും ഇംഗ്ലീഷിലും നാല്പതോളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. റോം , വത്തിക്കാൻ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച മധ്യകാല മലയാളം കൈയെഴുത്തു
പ്രതികൾ പരിശോധിക്കുന്ന ചുരുക്കം ചില ഇന്ത്യൻ പണ്ഡിതന്മാരിൽ ഒരാളാണ് രാഘവാര്യർ.
ഇപ്പോൾ തുപ്പുണിത്തുറയിലെ പൈതൃകപഠന കേന്ദ്രം ഡയറക്ടർ ജനറലാണ്.
കേരള സാഹിത്യ അക്കാദമി അവാർഡ്, അബുദാബി ശക്തി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.