
എം.എം.ലോറൻസിൻ്റെ മകൾ ആശയ്ക്കെതിരെ പരാതി
- ലോറൻസിന്റെ ബന്ധു എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി
എറണാകുളം: അന്തരിച്ച സിപിഎം നേതാവ് എം. എം. ലോറൻസിൻ്റെ മകൾ ആശാ ലോറൻസിനെതിരെ പരാതി. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ചാണ് ലോറൻസിന്റെ ബന്ധു എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
ഹൈക്കോടതി നിർദേശമുണ്ടായിട്ടും മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകുന്നതിനെ മകൾ ആശ എതിർത്തിരുന്നു. ആശ ചെയ്‌തത് മൃതദേഹത്തോടുള്ള അനാദരവാണെന്നാണ് ലോറൻസിന്റെ സഹോദരിയുടെ മകളുടെ മകൻ അഡ്വ. അരുൺ ആൻ്റണിയുടെ പരാതി.
CATEGORIES News