
എം.എം.ലോറൻസിൻ്റെ മൃതദേഹം ഏറ്റെടുക്കൽ; അഡ്വൈസറി കമ്മിറ്റിയ്ക്ക് മുന്നിൽ
- തീരുമാനമെടുക്കാൻ എറണാകുളം മെഡിക്കൽ കോളേജ് അഡ്വൈസറി കമ്മിറ്റി രൂപീകരിച്ചു
എറണാകുളം:അന്തരിച്ച സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ എറണാകുളം മെഡിക്കൽ കോളേജ് അഡ്വൈസറി കമ്മിറ്റി രൂപീകരിച്ചു. ലോറൻസിന്റെ ബന്ധുക്കൾ നാളെ കമ്മിറ്റിക്ക് മുൻപിൽ ഹാജരാകണം.
അന്തിമ തീരുമാനം ബന്ധുക്കളുടെ വശം കേട്ട ശേഷമായിരിക്കും ഉണ്ടാവുക.
CATEGORIES News