
എം എസ് സൊലൂഷൻസ് സിഇഒ ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
- ഒളിവിൽ പോയ സിഇഒ ഷുഹൈബിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിൻ്റെ നടപടി
കോഴിക്കോട്:ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബിന്റെറെ 2 ബാങ്ക് അക്കൗണ്ടുകൾ ക്രൈം ബ്രാഞ്ച് മരവിപ്പിച്ചു. മരവിപ്പിച്ചത് കാനറ ബാങ്ക്, എസ്ബിഐ എന്നിവയുടെ കൊടുവള്ളി ബ്രാഞ്ചിലെ അക്കൗണ്ടുകളാണ്. എസ്ബിഐ അക്കൗണ്ടിൽ 24 ലക്ഷം രൂപ ഉണ്ടായിരുന്നു.

ഒളിവിൽ പോയ സിഇഒ ഷുഹൈബിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിൻ്റെ നടപടി. കഴിഞ്ഞ ദിവസം എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകരോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. മൂന്ന് തവണ നോട്ടീസ് നൽകിയെങ്കിലും അന്വേഷണത്തോട് സഹകരിക്കാൻ ഇതുവരെ ഇവർ തയ്യാറായിട്ടില്ല.ക്രൈം ബ്രാഞ്ച് അവർക്കെതിരെയും നടപടി ശക്തമാക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു. ഇവരും ഒളിവിലാണുള്ളത്.
CATEGORIES News