എം.ടിയുടെ വെങ്കല പ്രതിമ നിർമ്മിക്കും

എം.ടിയുടെ വെങ്കല പ്രതിമ നിർമ്മിക്കും

  • തിരുവനന്തപുരത്ത് അവതരിപ്പിച്ച സംസ്ഥാന ലൈബ്രറി കൗൺ സിൽ ബജറ്റിലാണ് തീരുമാനം

കോഴിക്കോട്: മിഠായിത്തെരുവ് കവാടത്തിലെ എസ്.കെ. പൊറ്റെക്കാട്ട് പ്രതിമക്കും വൈക്കം മുഹമ്മദ് ബഷീർ റോഡിനുമിടയിൽ ഉറൂബ് സ്‌മരകത്തിന് അടുത്തായി മാനാഞ്ചിറ പബ്ലിക് ലൈബ്രറിക്ക് മുന്നിൽ എം.ടി. വാസുദേവൻ നായരുടെ പ്രതിമ നിർമ്മിക്കും. മാനാഞ്ചിറ സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ എം.ടി സ്‌മാരകമാക്കി, അ വിടെ എം.ടിയുടെ വെങ്കല ശിൽപം സ്ഥാപിക്കാൻ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അവതരിപ്പിച്ച സംസ്ഥാന ലൈബ്രറി കൗൺ സിൽ ബജറ്റിലാണ് നിർദേശമുള്ളത്.

എം.ടി. സ്മാരകമാവുന്നതോടെ സാഹിത്യനഗരത്തിലെ മുഖ്യ ആകർഷണമായി വായനശാലയും പരിസരവും മാറുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട്.എം.ടി സ്മാരകമാവാൻ പോവുന്ന ലൈബ്രറിക്കകത്ത് ഒന്നാം നിലയിലാണ് ഉറൂബ് മ്യൂസിയമുള്ളത്. മാനാഞ്ചിറ ലൈബ്രറി എം.ടി സ്മ‌ാരകമാക്കാൻ ലൈബ്രറി കൗൺസിൽ ബജറ്റിൽ 50 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )