
എം.ടി.വാസുദേവൻ നായരുടെ വീട്ടിലെ മോഷണം; രണ്ടുപേർ പിടിയിൽ
- എംടിയുടെ വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശൻ എന്നിവരാണ് പിടിയിലായത്
കോഴിക്കോട്: സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിലെ മോഷണത്തിൽ രണ്ടു പേരെ നടക്കാവ് പോലീസ് കസ്റ്റഡിയിൽ എടുത്തു. എംടിയുടെ വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശൻ എന്നിവരാണ് പിടിയിലായത്. ഇവരെ നടക്കാവ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്‌തു വരികയാണ്.
കോഴിക്കോട് നടക്കാവിലെ വീട്ടിലായിരുന്നു മോഷണം നടന്നത്. 26 പവന്റെ സ്വർണഭരണങ്ങളാണ് എംടിയുടെ വീട്ടിൽ നിന്നും മോഷണം പോയത്. എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
CATEGORIES News