
എം പോക്സ്, നിപ്പ; പരിശോധനാ ഫലം നെഗറ്റീവ്
- കുന്നമംഗലം സ്വദേശിനിക്ക് നടത്തിയ എം പോക്സ് ടെസ്‌റ്റിന്റെ ഫലവും ജാനകിക്കാട് സ്വദേശിയുടെ നിപ്പ ട്രൂനാറ്റ് ടെസ്റ്റും നെഗറ്റീവ് ആണ്
കോഴിക്കോട്:നിപ്പ, എം പോക്സ് രോഗബാധ സംശയിച്ച് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച 2 പേരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയി.
വിദേശത്തുനിന്ന് രണ്ടുദിവസം മുൻപ് എത്തിയ കുന്നമംഗലം സ്വദേശിനിയെയാണ് എം പോക്സ് ബാധിച്ചെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലായിരുന്നു. അവിടെ നിന്നാണ് മെഡിക്കൽ കോളജിലേക്കു മാറ്റിയത്. ജാനകിക്കാട് സ്വദേശിയായ പതിനാറുകാരനെയാണ് നിപ്പ ബാധിച്ചെന്ന സംശയത്തോടെ കഴിഞ്ഞദിവസം രാത്രി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരുടെയും ഫലം നെഗറ്റീവ് ആണ്.