
എം മെഹബൂബ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി
- അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സിപിഐ എം ബാലുശേരി ഏരിയാ സെക്രട്ടറി,ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്
വടകര : സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി അത്തോളി സ്വദേശിയായ എം മെഹബൂബിനെ തെരഞ്ഞെടുത്തു. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സിപിഐ എം ബാലുശേരി ഏരിയാ സെക്രട്ടറി,ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് എം മെഹബൂബ്ബ്.കെ എസ് വൈ എഫ് നേതൃത്വത്തിലൂടെ രാഷ്ട്രീയ നേതൃ നിരയിലെത്തിയ നേതാവാണ് ഇദ്ദേഹം . എം ദാസൻ, മത്തായി ചാക്കോ, പി വിശ്വൻ മാസ്റ്റർ, ഇ രമേശ് ബാബു, കെ കുഞ്ഞമ്മദ് മാസ്റ്റർ, പി മോഹനൻ മാസ്റ്റർ, കെ ടി രാജൻ എന്നിവർക്കൊപ്പം ജില്ലയിലെ യുവജന പ്രസ്ഥാന രംഗത്ത് നേതൃപദവിയിൽ പ്രവർത്തിച്ചിട്ടുണ്ട്.

സംസ്ഥാന സഹകരണ ബാങ്ക്പ്രസിഡന്റ്, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരഫെഡ് വൈസ് ചെയർമാൻ,കേരള ബാങ്ക് ഡയറക്ട്‌ടർ കൺസ്യൂമർ ഫെഡിന്റെ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കർഷക സംഘം ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.