എങ്ങും എത്താതെ വികസന പദ്ധതികൾ; കുറ്റ്യാടി ചുരം റോഡിന്റെ അവഗണന തുടരുന്നു

എങ്ങും എത്താതെ വികസന പദ്ധതികൾ; കുറ്റ്യാടി ചുരം റോഡിന്റെ അവഗണന തുടരുന്നു

പദ്ധതി പ്രഖ്യാപനം പലതുണ്ടെങ്കിലും ഒന്നും നടപ്പിലാകുന്നില്ല

തൊട്ടിൽപ്പാലം: വയനാട്ടിൽനിന്ന് ജില്ലയിലേക്കുള്ള ബദൽപ്പാതയായ കുറ്റ്യാടി ചുരംറോഡിന്റെ അവഗണന തുടരുന്നു . ഇരുവശങ്ങളിലും ഇടതൂർന്ന കാടുകൾ റോഡിലേക്ക് തള്ളിനിൽക്കുന്നതിനാൽ പരസ്പരം വാഹനങ്ങൾ കാണാനാവാത്ത അവസ്ഥയിലാണ്. ഇതോടൊപ്പം കോട ഇറങ്ങുമ്പോൾ ഇതിലൂടെയുള്ള വാഹനം ഗതാഗതം കൂടുതൽ പ്രതിസന്ധിയിലാണ്


പദ്ധതികൾ പ്രഖ്യാപനത്തിൽ പലതുണ്ടെങ്കിലും ഒന്നും നടപ്പിലായില്ല. മുട്ടുങ്ങൽ പക്രംതളം റോഡുനവീകരണം, മന്ത്രി നേരിട്ടുപ്രഖ്യാപിച്ച പ്രത്യേക പാക്കേജ്, ഒടുവിൽ മലയോരഹൈവേ…. ഇങ്ങനെ പോകുന്നു പ്രഖ്യാപനങ്ങൾ.
മലയോരഹൈവേ റൂട്ടായി അംഗീകരിച്ചതിനാൽ ആദ്യം പ്രഖ്യാപിച്ച രണ്ടുവികസനവും ഇവിടെ ഇനിവരാൻ സാധ്യത കുറവാണ്. മലയോരഹൈവേയാകട്ടെ ഇതുവഴി എന്നുവരുമെന്നതിൽ ഒരുനിശ്ചയവുമില്ല.


വയനാട്ടിലെ കുഞ്ഞോം നിരവിൽപ്പുഴവഴി പക്രംതളം റോഡിലേക്ക് പ്രവേശിക്കുന്ന മലയോരഹൈവേക്ക് പക്രംതളംമുതൽ പൂതമ്പാറപ്പാലംവരെയുള്ള ആദ്യഭാഗത്തിന് 43.35 കോടി രൂപ കിഫ്ബി ഒരുവർഷംമുമ്പ് വകയിരുത്തിയിരുന്നു.
തുടർന്ന്, പൂതമ്പാറമുതൽ തൊട്ടിൽപ്പാലംവരെയുള്ള ഭാഗത്തിനും തുക വകയിരുത്തി. എന്നാൽ, റോഡ് 12 മീറ്ററിൽ വികസിപ്പിക്കാനുള്ള നടപടികൾക്കൊന്നും ഇതുവരെ തുടക്കമായിട്ടില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )