എയർഇന്ത്യ വിമാനാപകടം അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ

എയർഇന്ത്യ വിമാനാപകടം അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ

  • അപകടമുണ്ടായി 28 മണിക്കൂറുകൾക്ക് ശേഷമാണ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്

അഹമ്മദാബാദ്: എയർഇന്ത്യ അപകടം അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ. മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി സമിതി റിപ്പോർട്ട് സമർപ്പിക്കും. വിമാന അപകടത്തിൻ്റെ കാരണമെന്തെന്ന് സമിതി അന്വേഷിക്കും. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടതെന്നും സമിതി നിർദേശിക്കും.സമിതി അധ്യക്ഷൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ്. വിമാനത്തിൻ്റ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്.

അപകടമുണ്ടായി 28 മണിക്കൂറുകൾക്ക് ശേഷമാണ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. ഡിജിസിഎയുടെ ഫൊറൻസിക് സയൻസ് ലാബിലാകും ബ്ലാക് ബോക്സ് പരിശോധിക്കുക. ഇതിന്റെ ഫലമാണ് അപകടകാരണം കണ്ടെത്താൻ നിർണായകം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )