എറണാകുളം- ബംഗലൂരു ;                                   മൂന്നാം വന്ദേഭാരത് ഓടിത്തുടങ്ങി

എറണാകുളം- ബംഗലൂരു ; മൂന്നാം വന്ദേഭാരത് ഓടിത്തുടങ്ങി

  • കൊച്ചിയിൽ നിന്ന് ബംഗളൂരുവിലെത്താൻ വേണ്ടത് ഒമ്പത് മണിക്കൂർ

കൊച്ചി: കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ മൂന്നാം വന്ദേഭാരത് ട്രെയിൻ ഇന്ന് സർവീസ് ആരംഭിച്ചു. എറണാകുളം- ബംഗളൂരു റൂട്ടിൽ ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ് നടത്തുക. 12 സർവീസുകളുള്ള സ്പെഷ്യൽ ട്രെയിൻ ആയിട്ടാണ് ഓടുക.

സമയം:ഉച്ചയ്ക്ക് 12.50 നാണ് എറണാകുളത്തുനിന്ന് സർവീസ് ആരംഭിക്കുക. രാത്രി പത്തുമണിക്ക് ബംഗളൂരുവിൽ എത്തിച്ചേരും. പിറ്റേന്ന് പുലർച്ച 5.30നാണ് മടക്കയാത്ര. ഉച്ചയ്ക്ക് 2.20 ന് എറണാകുളത്ത് മടങ്ങിയെത്തും.

സ്റ്റോപ്പുകൾ:തൃശൂർ, പാലക്കാട്, പോടന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലായിരിക്കും മൂന്നാം വന്ദേഭാരതിന് സ്റ്റോപ്പുണ്ടാവുക. ബുധൻ, വെള്ളി ഞായർ, ദിവസങ്ങളിൽ എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് സർവീസ് ഉണ്ടാവും. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലായിരിക്കും ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് സർവീസുകൾ ഉണ്ടാവുക.

നിരക്ക്:എറണാകുളം-ബംഗളൂരു എസി ചെയർ കാറിന് 1465 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിന് 2945 രൂപയുമാണ് നിരക്ക്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )