എലത്തൂരിലെ ഇന്ധന ചോർച്ച; അപകടം സെൻസർ ഗേജ് തകരാറുമൂലം

എലത്തൂരിലെ ഇന്ധന ചോർച്ച; അപകടം സെൻസർ ഗേജ് തകരാറുമൂലം

കോഴിക്കോട്: എലത്തൂർ എച്ച്‌പിസിഎൽ ഡീസൽ ചോർച്ചയിൽ ഉന്നതതല സമിതി സ്ഥിതിഗതികൾ വിലയിരുത്തുന്നതായി മന്ത്രി എ.കെ ശശീന്ദ്രൻ. സെൻസർ ഗേജ് തകരാറുമൂലമാണ് അപകടമുണ്ടായത്. 1500 ലിറ്റർ ഇന്ധനം ആണ് ചോർന്നത്. 800 മീറ്റർ മുതൽ ഒരു കിലോമീറ്റർ വരെ ചുറ്റളവിൽ മലിനീകരണം ഉണ്ടായതായും കണ്ടെത്തി.

റവന്യൂ, ആരോഗ്യ വിഭാഗം, മലിനീകരണ നിയന്ത്രണ ബോർഡ്, അഗ്നിശമന സേന, ഫാക്റ്ററീസ് & ബോയിലേഴ്‌സ്, കോഴിക്കോട് കോർപറേഷൻ എന്നീ ആറ് വിഭാഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച ഉന്നതതല സമിതിയാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )