എലത്തൂരിലെ ഡീസൽ ചോർച്ച; ഹൈക്കോടതി ഇടപെട്ടു

എലത്തൂരിലെ ഡീസൽ ചോർച്ച; ഹൈക്കോടതി ഇടപെട്ടു

  • ഇനി 28നു കേസ് പരിഗണിക്കും

എലത്തൂർ:ഹിന്ദുസ്ഥാൻ പെട്രോളിയം സംഭരണ കേന്ദ്രത്തിൽ ഉണ്ടായ ഡീസൽ ചോർച്ചയിൽ ഹൈക്കോടതി ഇടപെട്ടു. എലത്തൂർ ജനകീയ സംരക്ഷണ സമിതി ചെയർമാൻ ചന്ദ്രശേഖരൻ, വൈസ് ചെയർമാൻമാരായ സി.വി.ദിലീപ് കുമാർ, മുഹമ്മദ് നിസാർ കളത്തിൽ എന്നിവർ കൊടുത്ത പരാതിയിലാണ് കോടതിയുടെ ഇടപെടൽ.

എതിർ കക്ഷികളായ പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് ഓഫ് ഇന്ത്യ, പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ, എലത്തൂർ ഹിന്ദുസ്‌ഥാൻ പെട്രോളിയം ലിമിറ്റഡ് ,ചീഫ് സെക്രട്ടറി, കലക്ടർ, കേരള മലിനീകരണ ബോർഡ് എന്നിവർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. ഇനി 28നു കേസ് പരിഗണിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (1 )