
എലത്തൂരിൽ കാറും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം
- അപകടത്തിൽ ഗുഡ്‌സ് ഓട്ടോ ഡ്രൈവർക്കും കാറിലെ യാത്രക്കാർക്കും പരിക്കേറ്റു
എലത്തൂർ:എലത്തൂരിൽ കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ ഗുഡ്‌സ് ഓട്ടോ ഡ്രൈവർക്കും കാറിലെ യാത്രക്കാർക്കും പരിക്കേറ്റു. കാറിനു പിൻവശം ടിപ്പർ ലോറിയിടിച്ച് കാർ ഗുഡ്‌സ് ഓട്ടോയിൽ പോയി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഗുഡ്‌സ് ഓട്ടോയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാറിന് പിറകിൽ ഇടിച്ച ടിപ്പർ ലോറി നിർത്താതെ പോയെന്ന് നാട്ടുകാർ പറയുന്നു. കാറിന്റെ പിൻവശവും മുൻവശവും തകർന്നിട്ടുണ്ട്
CATEGORIES News