എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിലായ സംഭവം;കേസെടുത്ത് പോലീസ്

എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിലായ സംഭവം;കേസെടുത്ത് പോലീസ്

  • കേസെടുത്തിരിക്കുന്നത് സുഹൃത്തായ മഹേഷിനെതിരെയാണ്

വടകര :എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിലായ സംഭവത്തിൽ കേസെടുത്ത് പോലീസ്. കേസെടുത്തിരിക്കുന്നത് സുഹൃത്തായ മഹേഷിനെതിരെയാണ്. ആശുപത്രിയിൽ ചികിത്സയിൽ ഉള്ള നിധീഷിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

കേസിനാസ്‌പദമായ സംഭവം നടന്നത് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ്. മഹേഷ് കൊണ്ടുവന്ന ബീഫ് വിഭവം നിധീഷ് കഴിക്കുകയായിരുന്നു . ഇതിൽ എലിവിഷം ഉണ്ടെന്ന് പറഞ്ഞിട്ടും തമാശയാണെന്ന് കരുതി നിധീഷ് ബീഫ് കഴിച്ചു. തുടർന്നാണ് ആരോഗ്യസ്ഥിതി മോശമായത്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )