
എഴുത്തുകാരുടെ മൗനം സങ്കടപ്പെടുത്തുന്നു -സുഭാഷ് ചന്ദ്രൻ
- വാക്കിന്റെ ശക്തി അധികാരത്തിന് മുകളിലാണ്.
കുറ്റ്യാടി: അധികാരി വർഗം ഹിംസയുടെ നടത്തിപ്പുകാരാകുമ്പോൾ അവരെ തിരുത്താൻ എഴുത്തുകാരാണ് മുന്നോട്ട് വരേണ്ടതെന്ന് സുഭാഷ് ചന്ദ്രൻ. വാക്കിന്റെ ശക്തി അധികാരത്തിന് മുകളിലാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റ്യാടി കൾച്ചറൽ ഫോറം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്പക്കാരനെ ക്രൂരമായി മർദിച്ച് മരണത്തിലെത്തിച്ച സംഭവത്തിൽ സാംസ്കാരിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും മൗനം വല്ലാതെ സങ്കടപ്പെടുത്തുന്നുവെന്ന് എഴുത്തുകാരനും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രൻ പറഞ്ഞു.
കൾച്ചറൽ ഫോറം ചെയർമാൻ കെ.ടി. സൂപ്പി അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ജയചന്ദ്രൻ മൊകേരി, ഡോ. ഡി. സച്ചിത്ത്, ബാലൻ പാറക്കൽ, നവാസ് പാലേരി, വി.പി. മൊയ്തു, മൊയ്തു കണ്ണങ്കോടൻ, സി.കെ. കരുണാകരൻ, ഖാലിദ് മൂസ നദ്വി, വേണു ചീക്കോന്ന്, സന്ധ്യ കരണ്ടോട്, ലക്ഷ്മി ദാമോദർ തുടങ്ങിയവർ സംസാരിച്ചു.
CATEGORIES News