സംസ്ഥാനത്ത് തുലാമഴയിൽ പലയിടത്തും നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് തുലാമഴയിൽ പലയിടത്തും നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

  • മഴ കനത്തതോടെ മുല്ലപ്പെരിയാറിലെ 3 ഷട്ടറുകൾ തുറന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴയെ തുടർന്ന് പലയിടത്തും നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്. മഴ തുടർന്നതോടെ ഇടുക്കിയിൽ വിവിധയിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലെ വീടുകളിൽ നിന്ന് ആളുകളെ രക്ഷിച്ചു. ജെസിബി ഉൾപ്പെടെയുള്ള വാഹനങ്ങൾ ഒലിച്ചു പോയി. മഴ കനത്തതോടെ മുല്ലപ്പെരിയാറിലെ 3 ഷട്ടറുകൾ തുറന്നു.

കോതമംഗലത്ത് പാലത്തിൽ കുടുങ്ങിയ കാർ ഫയർഫോഴ് രക്ഷപ്പെടുത്തി. 5 ദിവസം കൂടി ശക്തമായ മഴയായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ, ലക്ഷദ്വീപിന് സമീപത്തായി ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദമായി മാറും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )