എഴുത്തുകാരൻ ഹിരണ്യൻ അന്തരിച്ചു

എഴുത്തുകാരൻ ഹിരണ്യൻ അന്തരിച്ചു

  • 1979-ൽ മാതൃഭൂമി ആഴ്ചപതിപ്പിൻ്റെ കലാലയ സാഹിത്യ പ്രതിഭകളിലൊരാളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു

തൃശ്ശൂർ : എഴുത്തുകാരനും അധ്യാപകനും ആയിരുന്ന കെ.കെ. ഹിരണ്യൻ (70) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായിരുന്നു. തൃശ്ശൂരിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത സാഹിത്യകാരി പരേതയായ ഗീതാ ഹിരണ്യൻ ഭാര്യയാണ്.

കോളേജ് വിദ്യാർത്ഥിയായിരിക്കെ കവിതകൾ എഴുതിക്കൊണ്ടാണ് അദ്ദേഹം സാഹിത്യ രംഗത്തേക്ക് എത്തുന്നത്. 1979-ൽ മാതൃഭൂമി ആഴ്ചപതിപ്പിൻ്റെ കലാലയ സാഹിത്യ പ്രതിഭകളിലൊരാളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കവിയും സാഹിത്യ വിമർശകനും സാഹിത്യ ചരിത്ര പണ്ഡിതനുമായിരുന്നു. മികച്ച വായനക്കാരനും പ്രഭാഷകനുമായിരുന്നു. മക്കൾ: ഉമ, ആനന്ദ്. രാവിലെ 11 മണി വരെ സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം മൂന്നിന് അമ്മാടത്തെ വീട്ടുവളപ്പിൽ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )