എസ്എംഎസിൽ ഇനി സുരക്ഷിത ലിങ്കുകൾ മാത്രം – നിർദേശമിറക്കി ട്രായ്‌

എസ്എംഎസിൽ ഇനി സുരക്ഷിത ലിങ്കുകൾ മാത്രം – നിർദേശമിറക്കി ട്രായ്‌

  • യുആർഎലുകൾ അടങ്ങിയ സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് നിർദേശം

ന്യൂഡൽഹി: സുരക്ഷിതമല്ലാത്ത ലിങ്കുകൾ അടങ്ങുന്ന ഒടിപികൾക്ക് കടിഞ്ഞാണിടാൻ ട്രായ്. വൈറ്റ് ലിസ്റ്റ് ചെയ്‌ യുആർഎൽ, എപികെഎസ്, ഒടിടി ലിങ്കുകൾക്ക് മാത്രമേ ഇനി എസ്എംഎസ് അയക്കാവൂ എന്ന് സേവന ദാതാക്കൾക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നിർദേശം നൽകി. ലിങ്കുകൾ വൈറ്റ് ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ സന്ദേശങ്ങൾ കൈമാറില്ല. ഇത് ഒക്ടോബർ ഒന്നിനകം നടപ്പാക്കും.യുആർഎലുകൾ (യൂണിഫോം റിസോഴ്സ് ലോക്കേറ്റേഴ്സ്) അടങ്ങിയ സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് നിർദേശം.

ഇതുവരെ, 70,000-ലധികം ലിങ്കുകൾ വൈറ്റ്ലിസ്റ്റ് ചെയ്‌തുകൊണ്ട് 3,000-ലധികം രജിസ്റ്റേഡ് സെൻഡർമാർ ഈ നിർദേശം പാലിച്ചു.
സുതാര്യവും സുരക്ഷിതവുമായ ആശയവിനിമയ സംവിധാനം പരിപോഷിപ്പിക്കുന്നതോടൊപ്പം ദോഷകരമായ ലിങ്കുകൾ തടയുകയും ഉപയോക്താവ് ആവശ്യപ്പെടാത്ത സന്ദേശങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയുമാണ് നടപടിയിലൂടെ ട്രായിയുടെ പ്രധാന ലക്ഷ്യം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )