
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു;99.5 % വിജയശതമാനം
- 61449 കുട്ടികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു.ഫലപ്രഖ്യാപനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് നടത്തിയത്. 424583 കുട്ടികൾ ഉപരി പഠനത്തിന് അർഹത നേടിയിട്ടുണ്ട്. 99.5 ശതമാനം ആണ് വിജയശതമാനം .

61449 കുട്ടികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ (99.84). വിജയശതമാനം കുറവ് തിരുവനന്തപുരം ജില്ലയിലാണ്. കൂടുതൽ വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്(4115 കുട്ടികൾ). കഴിഞ്ഞ വർഷം 99.69 ആയിരുന്നു വിജയശതമാനം.
CATEGORIES News