എസ്എസ്എൽസി ഫലം; ഷഹബാസിന് എഴുതിയ പരീക്ഷയിൽ പരീക്ഷയിൽ എ പ്ലസ്

എസ്എസ്എൽസി ഫലം; ഷഹബാസിന് എഴുതിയ പരീക്ഷയിൽ പരീക്ഷയിൽ എ പ്ലസ്

  • നിയമ പോരാട്ടവുമായി പിതാവ്

താ​മ​ര​ശ്ശേ​രി: താ​മ​ര​ശ്ശേ​രി​യി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് കൊ​ല്ല​പ്പെ​ട്ട ചു​ങ്കം പാ​ലോ​റ​ക്കു​ന്ന് മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സി​ന് (15) എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം വ​ന്ന​പ്പോ​ൾ ഐ.​ടി പ​രീ​ക്ഷ​യി​ൽ എ ​പ്ല​സ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ഷ​ഹ​ബാ​സി​ന്റെ സു​ഹൃ​ത്തു​ക്ക​ളും അ​ധ്യാ​പ​ക​രും പ​രീ​ക്ഷ ഫ​ലം പ​ങ്കു​വെ​ച്ചു.
കഴിഞ്ഞ ഫെബ്രുവരി 27ന് താമരശ്ശേരി ട്യൂഷൻ സെന്ററിലെ നിസ്സാര കാര്യങ്ങളുടെ പേരിൽ ഒരു സംഘം വിദ്യാർഥികൾ ചേർന്ന് ഷഹബാസിനെ മർദിക്കുകയും തുടർന്ന് മെഡിക്കൽ കോളജ് ആ ശുപത്രിയിൽ മരിക്കുകയുമായിരുന്നു. ഷഹബാസിന്റെറെ കൊലപാതകത്തിൽ കുറ്റാരോ പിതരായ ആറ് വിദ്യാർഥികളുടെ ഫലം പരീക്ഷ ബോർഡ് തടഞ്ഞുവെച്ചതും മൂന്നു വർഷത്തേക്ക് ഡീബാർ ചെയ്തതതുമെല്ലാം പിതാവ് മുഹമ്മദ് ഇ ഖ്ബാലിന്റെ നിയമ പോരാട്ടങ്ങളുടെ തുടർച്ചയാണ്
എസ്.എസ്.എൽ.സി പരീക്ഷ ഫലം വരുമ്പോൾ, നിയമ പോരാട്ടവുമായി ഇഖ്ബാൽ എറണാകുള ത്ത് ഹൈകോടതിയിലായിരുന്നു. നിയമ പോരാട്ട വുമായി മുന്നോട്ടുപോകുമെന്നും ക്രിമിനൽ മന സ്സുള്ള വിദ്യാർഥികൾക്ക് ഇത് പാഠമാകണമെ ന്നും അദ്ദേഹം പറഞ്ഞു. പ്രതികളായ വിദ്യാർഥി കളുടെ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈകോ ടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )