എസ്ഐആർ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല; സംസ്ഥാന സർക്കാറിന്റെ ഹർജിയെ എതിർത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ

എസ്ഐആർ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല; സംസ്ഥാന സർക്കാറിന്റെ ഹർജിയെ എതിർത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ

  • സംസ്ഥാന സർക്കാരിന് ഈ ആവശ്യം ഉന്നയിക്കാൻ നിയമപരമായി സാധിക്കില്ലെന്ന് സത്യവാങ്മൂലത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തരമായി നീട്ടിവെയ്ക്കണമെന്ന സംസ്ഥാന സർക്കാറിന്റെ ഹർജിയെ സുപ്രീം കോടതിയിൽ എതിർത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. സംസ്ഥാന സർക്കാരിന് ഈ ആവശ്യം ഉന്നയിക്കാൻ നിയമപരമായി സാധിക്കില്ലെന്ന് സത്യവാങ്മൂലത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടി.ഏതെങ്കിലും തരത്തിൽ തടസ്സമുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷനാണ് കോടതിയെ സമീപിക്കേണ്ടതെന്നും ഇവർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിഷയങ്ങൾ കമ്മിഷന്റെ മാത്രം അധികാരപരിധിയിൽ വരുന്നതിനാൽ, നിലവിൽ എസ്ഐആർ നടപടികളോ പ്രാദേശിക തിരഞ്ഞെടുപ്പ് ഒരുക്കങ്ങളോ പരസ്പരം തടസ്സപ്പെടുത്തുന്നില്ലെന്നും ജില്ലാ കളക്ടർമാർ പൂർണ്ണ സഹകരണം നൽകുന്നുണ്ടെന്നും കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചു. അതിനാൽ, എസ്ഐആർ നടപടികൾ ഒരു കാരണവശാലും നീട്ടിവെക്കരുതെന്ന് കമ്മീഷൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത് കാരണം എസ്ഐആർ നടപടികൾ നീട്ടി വെക്കണമെന്നായിരുന്നു കേരള സർക്കാരിന്റെ ആവശ്യം.എസ്ഐആറും തദ്ദേശ തിരഞ്ഞെടുപ്പും ഒരേസമയം നടത്തിയാൽ ഭരണസംവിധാനം സ്‌തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും സസ്ഥാന സർക്കാറിനായി ചീഫ് സെക്രട്ടറി നൽകിയ റിട്ട് ഹർജിയിൽ ആവശ്യപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )