
എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയിൽ
- ഡിസംബർ 21 വരെ നിർത്തിവെക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം
ന്യൂഡൽഹി: എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയിൽ. തദേശ തെരഞ്ഞെടുപ്പ് കഴിയുംവരെ നിർത്തണമെന്നാണ് ആവശ്യം. ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്.

എസ്ഐആറും തദേശ തെരഞ്ഞെടുപ്പ് നടപടികളും ഒരേസമയം നടത്തിയാൽ ഭരണസംവിധാനം സ്തംഭിക്കുമെന്നും ഹർജിയിൽ ഉന്നയിക്കുന്നു. തെരഞ്ഞെടുപ്പ് നടക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ഡിസംബർ
21 വരെ നിർത്തിവെക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം
CATEGORIES News
