എസ്ബിഐ ആശാ                     സ്കോളർഷിപ്പിന് അപേക്ഷിക്കാം

എസ്ബിഐ ആശാ സ്കോളർഷിപ്പിന് അപേക്ഷിക്കാം

  • ആറാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക

കോഴിക്കോട്:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ആശാ സ്കോളർഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.പ്രതിവർഷം 15,000 മുതൽ 20 ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പ് തുക. സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളത് കൂടിയാണ് ആശാ സ്കോളർഷിപ്പ് പ്രോഗ്രാം. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി സ്റ്റഡി എബോർഡ് കാറ്റഗറിയും സ്കോളർഷിപ്പിന്റെ പ്രത്യേകതകളിലൊന്നാണ്.

ഐഐടികളിലും ഐഐഎമ്മിലും പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും സ്കോളർഷിപ്പിന്റെ ആനുകൂല്യം ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയായ എസ്ബിഐ ഫൗണ്ടേഷനാണ് സ്കോളർഷിപ്പ് ഏർപ്പെടുന്നത്.താത്പര്യമുള്ള വിദ്യാർഥികൾക്ക് ഒക്ടോബർ ഒന്നുവരെ അപേക്ഷിക്കാൻ അവസരമുണ്ട്. വിശദവിവരങ്ങൾക്ക്. sbifashascholarship. orgm
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )