
എൻഐടി കാലിക്കറ്റിൽ സമ്മർ ഇന്റേൺഷിപ്പ് അപേക്ഷ ക്ഷണിച്ചു
- അപേക്ഷിക്കേണ്ട അവസാന തിയതി- മാർച്ച് 26
കോഴിക്കോട് :നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) കാലിക്കറ്റിൽ സമ്മർ ഇൻ്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. മേയ് 1 മുതൽ ജൂലൈ 10 വരെയാണ് ഇന്റേൺഷിപ്പ് നടക്കുക. വിവിധ ലബോറട്ടറികളിലായി 30 മുതൽ 60 ദിവസത്തേക്കാണ് ഇന്റേൺഷിപ്പ് പ്രോഗ്രാം നടക്കുന്നത്.
അപേക്ഷ നൽകേണ്ട അവസാന തിയതി മാർച്ച് 26.
ഡിപ്പാർട്ട്മെന്റുകൾ
കെമിക്കൽ എഞ്ചിനീയറിങ് സിവിൽ എഞ്ചിനീയറിങ് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ഇലക്ട്രിക്കൽ എഞ്ചിനീയറിങ്

മെറ്റീരിയൽസ് സയൻസ് & എഞ്ചിനീയറിങ്
മെക്കാനിക്കൽ എഞ്ചിനീയറിങ് കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ് മാത്തമാറ്റിക്സ് ഫിസിക്സ്
ആർകിടെക്ച്ചർ ആന്റ് പ്ലാനിങ് കെമിസ്ട്രി
മാനേജ്മെന്റ് സ്റ്റഡീസ്
ഹ്യൂമാനിറ്റീസ് ആർട്സ് ആന്റ് സോഷ്യൽ സയൻസസ്യോഗ്യത
ബിടെക്/ ബിഇ കോഴ്സിൻ്റെ രണ്ട്/മൂന്ന് വർഷത്തിൽ പൂർത്തിയാക്കുന്നവർ.
ബിആർക് /4/6/8 സെമസ്റ്റർ പൂർത്തിയാക്കുന്നവർ എംഇ/ എംടെക്/ എംഎസ്സി/എംപ്ലാൻ/ എംബിഎ- ഒന്നാം വർഷം/രണ്ടാം സെമസ്റ്റർ പൂർത്തിയാക്കുന്നവർ
റെഗുലർ ഫുൾടൈം വിദ്യാർഥികൾ ആയിരിക്കണം. പേപ്പർ ബാക്ക് ഉണ്ടായിരിക്കരുത്.
സെമസ്റ്റർ പരീക്ഷ ഫലത്തിൽ കുറഞ്ഞത് 6.5 സിജിപിഎ/ മൊത്തം 65 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
അപേക്ഷ നൽകാൻ:
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾ ഇന്റേൺഷിപ്പ് ഫീ നൽകേണ്ടതുണ്ട്. അതുപോലെ സാമ്പത്തിക സഹായം സ്ഥാപനം നൽകില്ല. വിശദമായ വിജ്ഞാപനത്തിൽ എല്ലാവിധ വിവരങ്ങളും അടങ്ങിയിട്ടുണ്ട്. താൽപര്യമുള്ളവർ
www.placement.nitc.ac.in സൈറ്റിൽ മാർച്ച് 26ന് മുൻപായി അപേക്ഷകൾ
നൽകണം. വിജ്ഞാപനവും ലിങ്കിൽ ലഭ്യമാണ്. 118 രൂപയാണ്
രജിസ്ട്രേഷൻ ഫീസ്.
കൂടുതൽ വിവരങ്ങൾക്ക്:sip@nitc.ac.in സന്ദർശിക്കുക.