
എൻ.ഇ. ബാലകൃഷ്ണമാരാർ പുരസ്കാരംഎം.ടി.വാസുദേവൻ നായർക്ക്
- ഒരുലക്ഷം രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം
കോഴിക്കോട്: ഈ വർഷത്തെ എൻ.ഇ.ബാലകൃഷ്ണമാരാർ സ്‌മാരക സാഹിത്യ സമഗ്രസംഭാവനാ പുരസ്‌കാരം എം.ടി.വാസുദേവൻ നായർക്ക്. ഒരുലക്ഷം രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഒക്ടോബർ ആദ്യവാരം കോഴിക്കോട് നടക്കുന്ന പൂർണ കൾച്ചറൽ ഫെസ്റ്റിവൽ സീസൺ രണ്ടിൽ വെച്ച് പുരസ്കാരം നൽകുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ഡോ. കെ. ശ്രീകുമാർ, സംഘാടകസമിതി ചെയർമാൻ കെ.എസ്.വെങ്കിടാചലം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
CATEGORIES News