എൻ.എം വിജയന്റെ ആത്മഹത്യ ; കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് രേഖപെടുത്തി

എൻ.എം വിജയന്റെ ആത്മഹത്യ ; കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് രേഖപെടുത്തി

  • ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപെടുത്തിയത്

കൽപറ്റ:വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ ആത്മത്യ ചെയ്‌തതുമായി ബന്ധപ്പെട്ട് കേസിൽ നേതാക്കളുടെ അറസ്റ്റ് രേഖപെടുത്തി.കോൺഗ്രസ് നേതാക്കളായ രണ്ടാംപ്രതി എൻഡി അപ്പച്ചൻ, മൂന്നാം പ്രതി കെ കെ ഗോപിനാഥൻ എന്നിവരുടെ അറസ്റ്റാണ് രേഖപെടുത്തിയത്.

അറസ്റ്റ് രേഖപെടുത്തിയത് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ്. രണ്ടുപേർക്കും കൽപ്പറ്റ ചീഫ് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മൂന്നുദിവസം ചോദ്യം ചെയ്യാനായി കോടതി അനുമതി നൽകിയിരുന്നു. കെ കെ ഗോപിനാഥന്റെ വീട്ടിൽ നിന്ന് കേസുമായി ബന്ധമുള്ള രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. അതേസമയം, ഒന്നാംപ്രതി ഐ സി ബാലകൃഷ്ണൻ എംഎൽഎ 24ന് അന്വേഷണ സംഘത്തിന് മുൻപിൽ ചോദ്യം ചെയ്യലിനായി ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )