
എൻ.രാജേഷ് സ്മാരക പുരസ്കാരം ഡബ്ല്യുസിസിയ്ക്ക്
- സെപ്റ്റംബർ 9 ന് രാവിലെ പത്തിന് കോഴിക്കോട് ചൈതന്യ കൺവെൻഷൻ സെന്ററിൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പുരസ്കാര ദാനം നിർവഹിക്കും.
കോഴിക്കോട്: മാധ്യമ പ്രവർത്തകനും കേരള പത്ര പ്രവർത്തക യൂനിയൻ സംസ്ഥാന ഭാരവാഹിയുമായിരുന്ന എൻ. രാജേഷിൻ്റെ സ്മരണാർഥം മാധ്യമം ജേർണലിസ്റ്റ്സ് യൂനിയൻ ഏർപ്പെടുത്തിയ നാലാമത് ‘എൻ രാജേഷ് സ്മാരക പുരസ്കാരം’ മലയാള ചലച്ചിത്ര മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയ്ക്ക്. (വിമൻ ഇൻ സിനിമ കളക്ടീവ്).
മലയാള ചലച്ചിത്ര രംഗത്ത് ലിംഗ നീതി ഉറപ്പാക്കാനും തൊഴിലിടത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അവസാനിപ്പിക്കാനും ഡബ്ല്യൂസിസി നടത്തുന്ന പ്രവർത്തനങ്ങളാണ് സംഘടനയെ പുരസ്കാരത്തിന് അർഹമാക്കിയത്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. സെപ്റ്റംബർ 9 ന് രാവിലെ പത്തിന് കോഴിക്കോട് ചൈതന്യ കൺവെൻഷൻ സെന്ററിൽ പ്രതിപക്ഷ
നേതാവ് വി. ഡി സതീശൻ പുരസ്കാര ദാനം നിർവഹിക്കും. ചടങ്ങിൽ ദി ന്യൂസ് മിനുട്ട് എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.
CATEGORIES News