എൽഡിഎഫ് പ്രചാരണത്തിനായി തേജസ്വി യാദവ് കേരളത്തിൽ

എൽഡിഎഫ് പ്രചാരണത്തിനായി തേജസ്വി യാദവ് കേരളത്തിൽ

  • മൂന്ന് ജില്ലകളിൽ സന്ദർശനം

കോഴിക്കോട് :ഇന്ത്യ സഖ്യത്തിലെ പ്രമുഖ കക്ഷിയായ രാഷ്ട്രീയ ജനതാദളിന്റെ (ആർജെഡി) നേതാവും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് എൽഡിഎഫ് പ്രചാരണത്തിനായി കേരളത്തിലെത്തും. ആർജെഡി ദേശീയ വർക്കിംഗ് പ്രസിഡന്റ് കൂടിയായ തേജസ്വി യാദവ് മൂന്ന് ദിവസമാണ് സംസ്ഥാനത്ത് പ്രചാരണത്തിനായി ക്യാമ്പ് ചെയ്യുക.

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടിയാണ് തേജസ്വി യാദവ് പ്രചാരണം നടത്തുകയെന്ന് ആർജെഡി വർക്കിംഗ് പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )