എൽഡിഎഫ് വടകര മണ്ഡലം കമ്മറ്റി വികസന രേഖ പ്രകാശനം ചെയ്തു

എൽഡിഎഫ് വടകര മണ്ഡലം കമ്മറ്റി വികസന രേഖ പ്രകാശനം ചെയ്തു

  • കാർഷിക മേഖലയുടെ നവീകരണം,ജലഗതാഗതം, ടൗൺ ഷിപ്പുകളുടെ വികസനം എന്നിവയ്ക്ക് ഊന്നൽ

വടകര: എൽഡിഎഫ് വടകര പാർലമെന്റ് മണ്ഡലം കമ്മറ്റിയുടെ വികസന രേഖ പ്രകാശനം ചെയ്തു. വടകരയുടെ സമഗ്രമായ വികസനത്തിന് ഊന്നൽ നൽകുന്നതാണ് എൽഡിഎഫിന്റെ വികസന രേഖ. കാർഷിക മേഖലയുടെ നവീകരണം,ജലഗതാഗതം, ഗതാഗതാ സൗകര്യങ്ങളുടെയും ടൗൺ ഷിപ്പുകളുടെയും വികസനം, തൊഴിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ,മത്സ്യ മേഖലയുടെ വികസനം,ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള വികസനം മുന്നോട്ട് വെക്കുന്നതാണ് എൽഡിഎഫിന്റെ വികസന രേഖ.

പ്രവാസികളുടെ ആശയപരവും സാമ്പത്തികവുമായ സഹകരണത്തോട് കൂടി വടകരയുടെ സമഗ്ര വികസനം വിഭാവനം ചെയ്യുന്ന പ്രവാസി മിത്രം പദ്ധതി,നാളികേര കർഷകരുടെ പുരോഗതിക്കായി കേരോദ്യാനം പദ്ധതി,ചരിത്രപരവും സാംസ്കാരികവുമായ പ്രത്യേകതകൾ ഉൾക്കൊള്ളുന്ന സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ടൂറിസം മേഖലയെ കൂടി ഉൾപ്പെടുത്തി സാംസ്‌കാരിക ഇടനാഴി എന്നിങ്ങനെ നീളുന്നു എൽഡിഎഫിന്റെ വികസന രേഖ.

ടി.പി.രാമകൃഷ്ണ‌ൻ എംഎൽഎ, വത്സൻ പനോളി, എം.കെ.ഭാസ്‌കരൻ, ടി.കെ.രാജൻ, സി.ഭാസ്കരൻ,സി.കെ.നാണു,കെ.ടികുഞ്ഞിക്കണ്ണൻ, ഒ.രാജൻ, വി.ഗോപാലൻ മാസ്റ്റർ, ടി.എൻ.കെ. ശശീന്ദ്രൻ,സി.എച്ച്.ഹമീദ്, സമദ് നരിപ്പറ്റ, അഡ്വ ലതിക ശ്രീനിവാസ്, പി സുരേഷ് ബാബു, എടയത്ത് ശ്രീധരൻ എന്നിവർ ചേർന്ന് പാർലിമെന്റ് മണ്ഡലം കമ്മറ്റി ഓഫീസിൽ വെച്ചാണ് വികസന രേഖ പ്രകാശനം ചെയ്തത്.

ബിജെപിയുടെ നേതൃത്വത്തിലുള്ള കോർപ്പറേറ്റ് വർഗീയ കൂട്ടുകെട്ടിനെ ദേശീയാധികാരത്തിൽ നിന്ന് പുറന്തള്ളാനും ഒരു മതനിരപേക്ഷ ജനാധിപത്യ സർക്കാരിനെ അധികാരത്തിലെത്തിക്കാനുമുള്ള ഈ പോരാട്ടത്തിൽ നിർണ്ണായകമായ പങ്കാണ് ഇടതുപക്ഷത്തിന് നിർവഹിക്കാനുള്ളത് എന്ന് വികസന രേഖയുടെ ആമുഖത്തിൽ പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )