
എ.ആർ റഹ്മാൻ ആശുപത്രി വിട്ടു
- ഇന്ന് രാവിലെയാണ് എ. ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ചെന്നൈ:ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ആശുപത്രി വിട്ടു.

ഇന്ന് രാവിലെയാണ് എ. ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റംസാൻ നോമ്പിനെ തുടർന്നുണ്ടായ നിർജലനീകരണമാണ് അസ്വസ്ഥതകൾക്ക് കാരണം. ഇന്നലെയാണ് അദ്ദേഹം വിദേശത്ത് നിന്ന് ചെന്നൈയിൽ എത്തിയത്. എ.ആർ റഹ്മാൻ എത്രയും വേഗം പൂർണ ആരോഗ്യവനായി മടങ്ങിയെത്തട്ടെയെന്ന് ആശംസിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും എക്സിൽ പോസ്റ്റ് ചെയ്തു. റഹ്മാൻ്റെ ആരോഗ്നില തൃപ്തികമാണെന്ന് മകൻ എ ആർ ആമീനും അറിയിച്ചു.
CATEGORIES News