
എ.ആർ റഹ്മാൻ കോഴിക്കോട് പാടാനെത്തുന്നു
- ഫെബ്രുവരിയിലാണ് ലൈവ് മ്യൂസിക് കൺസേർട്ട് നടക്കുക
കോഴിക്കോട്: ലോക പ്രശസ്ത സംഗീത സംവിധായകൻ ഇസൈ പുഴൽ എ.ആർ റഹ്മാൻ കോഴിക്കോട്ട് സംഗീത നിശയുമായെത്തുന്നു. ഗ്രാന്റ് കേരള കൺസ്യൂമർ ഫെസ്റ്റിവലിന്റെ ഭാഗമായാണ് എ.ആർ റഹ്മാൻ പാടുക.

ഫെബ്രുവരിയിലാണ് ലൈവ് മ്യൂസിക് കൺസേർട്ട് നടക്കുകയെന്ന് ചലച്ചിത്ര സംവിധായകൻ ബ്ലസി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിഷ്വൽ റൊമാൻസ്, ഫിനാൻസ് വകുപ്പ്, ജി.എസ്.ടി ഡിപ്പാർട്ട്മെന്റ്റ്, ലിമാക്സ് അഡ്വർടൈസേഴ്‌സ് എന്നിവരാണ് സംഗീതനിശയുടെ സംഘാടകർ.
CATEGORIES News