
എ കെ ഷാനിബ് ഇനി ഡിവൈഎഫ്ഐക്കൊപ്പം
- ഡിവൈഎഫ്ഐ അംഗത്വം സ്വീകരിക്കും
തിരുവനന്തപുരം :കോൺഗ്രസിൽ നിന്ന് ഒരാൾ കൂടി കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടതുപക്ഷത്തേക്ക്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന എ കെ ഷാനിബാണ് ഡിവൈഎഫ്ഐയ്ക്കൊപ്പം ചേർന്നത്.

തിരുവനന്തപുരത്തെത്തിയ ഷാനിബ് ഇന്ന് മൂന്നിന് ഡിവൈഎഫ്ഐ അംഗത്വം സ്വീകരിക്കും. ചർച്ച നടത്താമെന്ന് തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു എങ്കിലും വിജയത്തോടെ നിലപാട് മാറി. ഇതോടെയാണ് ഷാനിബ് സിപിഎമ്മിനൊപ്പം നിൽക്കാൻ തീരുമാനമെടുത്തത്.