പട്ടികയിൽ തപാൽ വോട്ട്; വോട്ട് ചെയ്യാൻ കഴിയാതെ ചന്ദ്രൻ തിരിച്ചു പോയി

പട്ടികയിൽ തപാൽ വോട്ട്; വോട്ട് ചെയ്യാൻ കഴിയാതെ ചന്ദ്രൻ തിരിച്ചു പോയി

പേരാമ്പ്ര: ജീവിതത്തിൽ ഇതുവരെ തിരഞ്ഞെടുപ്പുജോലിക്ക് നിയോഗിക്കപ്പെട്ടിട്ടില്ലാത്ത ആളാണ് കൂലിപ്പണിക്കാരനായ കൂത്താളി ഏരൻതോ ട്ടത്തിൽ കെ.സി. ചന്ദ്രൻ (59). എല്ലാ തവണയും ബൂത്തിൽ പോയി വോട്ട് ചെയ്യാറുമുണ്ട്.എന്നാൽ ഈ തവണ രാവിലെ വോട്ട് ചെയ്യാൻ കൂത്താളി എ.യു.പി. സ്കൂളിൽ 44-ാം നമ്പർ ബൂത്തിൽ പോയപ്പോൾ പ്രിസൈഡിങ് ഓഫീസറുടെ കൈവശമുള്ള പട്ടികയിൽ ചന്ദ്രൻ്റെ വോട്ടിനു നേരെ ‘തപാൽ വോട്ട്’ എന്ന് അടയാളപ്പെടുത്തിയിരുന്നു. ഇത്ക്കൊണ്ട് വോട്ട് ചെയ്യാനും സമ്മതിച്ചില്ല .

പോളിങ് എജൻറുമാർക്ക് നൽകിയ പട്ടികയിലോ ബി.എൽ.ഒ. മാർക്ക് അനുവദിച്ച പട്ടിക യിലോ ഇങ്ങനെയൊരു രേഖപ്പെടുത്തൽ പോലും ഉണ്ടായിട്ടില്ല .രേഖാമൂലം പരാതിനൽകിയിട്ടും വൈ കുന്നേരംവരെ ബൂത്തിൽ നിന്നിട്ടും അധികൃതർ വോട്ടു ചെയ്യാനുള്ള അനുവാദം കൊടുത്തില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )