ഏറാമലയിൽ കുടുംബശ്രീ                      ഓണച്ചന്ത തുടങ്ങി

ഏറാമലയിൽ കുടുംബശ്രീ ഓണച്ചന്ത തുടങ്ങി

  • 13 വരെയാണ് ചന്ത

ഓർക്കാട്ടേരി: ഏറാമല കുടുംബശ്രീ സിഡിഎസ് നേതൃത്വത്തിൽ ഓർക്കാട്ടേരിയിൽ ഓണച്ചന്ത തുടങ്ങി.13 വരെയാണ് ചന്ത. പരിപാടി പഞ്ചായത്ത് പ്രസിഡൻറ് ടി. പി. മിനിക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷുഹൈബ് കുന്നത്ത് ആദ്യ വിൽപ്പന നടത്തി.

ചടങ്ങിൽ പറമ്പത്ത് പ്രഭാകരൻ അധ്യക്ഷത വഹിച്ചു . സിഡിഎസ് ചെയർപേഴ്‌സൺ ഒ. കെ. ലത, എൻ. പി. പ്രസീത, വി. കെ. ജസീല, കെ. പി. ബിന്ദു, രമ്യ കണ്ടിയിൽ, പ്രീതി മോഹൻ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )