ഏഷ്യൻ ഗെയിംസിലെത്താൻ നിതിന് വേണം സുമനസുകളുടെ സഹായം

ഏഷ്യൻ ഗെയിംസിലെത്താൻ നിതിന് വേണം സുമനസുകളുടെ സഹായം

  • ഇനിയുള്ള ടൂർണ്ണമെൻറുകളിൽ പങ്കെടുക്കാൻ സ്പോൺസർമാരെ തേടുകയാണ് നിതിൻ

മുചുകുന്ന്: ഉഗാണ്ടയിൽ നടന്ന പാരാ ബാഡ്മിന്റൺ ഇന്റർണാഷണൽ ടൂർണമെന്റിൽ വെള്ളിമെഡൽ നേടിയ മുചുകുന്ന് സ്വദേശി കെ.ടി.നിതിന് മുന്നോട്ടുള്ള മത്സരങ്ങളിൽ പങ്കെടുക്കാൻ സുമനസുകളുടെ സഹായം ആവശ്യമാണ്. 2026 ഏഷ്യൻ ഗെയിംസിൽ മത്സരിക്കണമെങ്കിൽ നിതിന് പാരാ ബാഡ്മിന്റണിൽ റാങ്കിങ് നേടണം. അതിന് മുമ്പിൽ ഇനി രണ്ട് മത്സരങ്ങൾ ഉണ്ട് . ഈ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള സാമ്പത്തിക ചെലവ് കണ്ടെത്താനാണ് നിതിൻ സുമനസുകളുടെ സഹായം തേടുന്നത്.

സെപ്റ്റംബറിൽ നടക്കുന്ന ഇന്തോനേഷ്യൻ ഓപ്പൺ ടൂർണമെൻ്റ്, അതിനുശേഷം നടക്കുന്ന ജപ്പാൻ ഓപ്പൺ ടൂർണമെന്റ് എന്നീ മത്സരങ്ങളാണ് ഇനി നിതിന് മുമ്പിലുള്ളത്. ഇന്തോനേഷ്യൻ ഓപ്പൺ മത്സരത്തിനായി ഒന്നരലക്ഷം രൂപ ചെലവുവരും. അത് ആഗസ്റ്റ് 23ന് അടയ്ക്കേണ്ടത്. ജപ്പാൻ ഓപ്പണിലേക്ക് രണ്ടുലക്ഷത്തോളവും ചെലവുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിതിന്റെ കുടുംബത്തിന് ഈ തുക കണ്ടെത്തുക പ്രയാസകരമാണ്. ഈ സാഹചര്യത്തിലാണ് നിതിൻ സ്പോൺസർമാരെ തേടുന്നത്. മുചുകുന്ന് സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളി ബാലന്റെയും പ്രേമയുടെയും മകനാണ് നിതിൻ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )