
ഐടിഐ പ്രവേശനം
- ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് അവസരം
കോഴിക്കോട്: കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് ഐടിഐ പ്രവേശനത്തിന് അപേക്ഷിക്കാം.കേരള വ്യവസായിക പരിശീലന
വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 12 ഐടിഐ കളിലായി 13 ട്രേഡുകളിലായാണ് പ്രവേശനം.260 സീറ്റുകളാണ് ഇതിനായി സംവരണം ചെയ്തിരിക്കുന്നത്.കേരള തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വെബ് സൈറ്റായ www.labourwelfarefund.in എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 30ആണ്. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്. പത്താം ക്ലാസ്സാണ് യോഗ്യത. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 300 രൂപ സ്റ്റൈപന്റ് ലഭിക്കും.
കോഴിക്കോട്- റഫ്രിജറേഷൻ ആന്റ് എയർകണ്ടീഷനിങ്ങ് ടെക്‌നീഷ്യൻ
കണ്ണൂർ- ഇലക്ട്രോണിക്ക് മെക്കാനിക്ക്
അഴിക്കോട്- ഡ്രാഫ്റ്റ്സ് മാൻ സിവിൽ,
മലമ്പുഴ- ഇലക്ട്രിഷ്യൻ
ധനുവച്ചപുരം-വയർമാൻ
ചാക്ക-ടർണർ
ആറ്റിങ്ങൽ- മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ
കൊല്ലം- മെക്കാനിക്ക് ഡീസൽ
ഏറ്റുമാനൂർ- വെൽഡർ/ഫിൽറ്റർ
ചെങ്ങന്നൂർ- മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ
കളമശ്ശേരി-ഫിൽറ്റർ
ചാലക്കുടി-ടെക്നിക്കൽ പവർ ഇലക്ട്രോണിക് സിസ്റ്റംസ്
എന്നിങ്ങനെയാണ് പ്രവേശനം ലഭിക്കുന്ന ഐടിഐകളും ഗ്രേഡുകളും.