ഐടി രംഗത്ത് വിപ്ലവം തീർക്കാൻ കേരള ടെക്നോളജി എക്സ്പോ

ഐടി രംഗത്ത് വിപ്ലവം തീർക്കാൻ കേരള ടെക്നോളജി എക്സ്പോ

  • മേഖലയിൽ കോഴിക്കോടിന്റെ സാധ്യതകളെ അന്താരാഷ്ട്ര ശ്രദ്ധയിലെത്തിക്കുന്നതിനായി കാലിക്കറ്റ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ഇനീഷ്യേറ്റീവിൻ്റെ(സിറ്റി 2.0) നേതൃത്വത്തിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.

കോഴിക്കോട് : ഐടി രംഗത്ത് വിപ്ലവം ലക്ഷ്യമിട്ട് കേരള ടെക്നോളജി എക്സ്പോയ്ക്ക്(കെ.ടി.എക്സ്-2024)യ് ഫിബ്രവരി 29-ന് തുടക്കമാകും. മേഖലയിൽ കോഴിക്കോടിന്റെ സാധ്യതകളെ അന്താരാഷ്ട്ര ശ്രദ്ധയിലെത്തിക്കുന്നതിനായി കാലിക്കറ്റ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ഇനീഷ്യേറ്റീവിൻ്റെ(സിറ്റി 2.0) നേതൃത്വത്തിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.

സരോവരം കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട്ടെ ഐടി മേഖലയും മധ്യപൂർവേഷ്യൻ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുക ലക്ഷ്യമിട്ട് മധ്യപൂർവേഷ്യൻ വിപണി പരിചയപ്പെടുത്തുന്ന പ്രത്യേക സെഷനുകളും ഉണ്ടാവും.

ഐടി വിദഗ്‌ധർ,അക്കാദമിക് വിദഗ്ധർ, വ്യവസായ പ്രമുഖർ, സർക്കാരിൽനിന്നുള്ള ഉന്നതർ തുടങ്ങി വിവിധ മേഖലകളിലുള്ള അറുപത്തേഴോളം പേരുടെ പ്രഭാഷണങ്ങൾ മൂന്നുദിവസങ്ങളിലായി നടക്കും. 120-ഓളം സ്റ്റാളുകൾ ഉൾക്കൊള്ളുന്ന പ്രദർശനവും പരിപാടിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. 150-ഓളം കമ്പനികൾ പങ്കെടുക്കും. താത്പര്യമുള്ളവർക്ക് http://ktx.global എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

പ്രഭാഷണത്തിന് പ്രമുഖരുടെ നീണ്ട നിരയുണ്ട്. നോക്കിയ മൊബൈൽസ് മുൻ സിഇഒ അജയ് മേത്ത, ഐഐഎം ഡയറക്ടർ ഡോ. ദേബഷിഷ് ചാറ്റർജി, ടാറ്റ എലക്‌സി മാനേജിങ് ഡയറക്ടർ മനോജ് രാഘവൻ, കെഎസ്ഐടിഐഎൽ എംഡി ഡോ. സന്തോഷ് ബാബു, എൻഐടി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ, ഗ്രാൻഡ് തോർട്ടൺ നാഷണൽ ഹെഡ് രാമേന്ദ്ര വർമ, ആമസോൺ പേ മേധാവി വിജയ് രാജഗോപാൽ തുടങ്ങിയവർ ആദ്യദിവസം പ്രഭാഷണം നടത്തും. മാർച്ച് രണ്ടിന് നാസ്കോം ചെയർമാൻ രാജേഷ് നമ്പ്യാരുടെ പ്രഭാഷണവുമുണ്ടാവും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )