
ഐഡിയൽ പബ്ലിക് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
- ഐഡിയൽ പബ്ലിക് സ്കൂൾ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും പത്ത് സ്കൂൾ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമവും ഷാഫി പറമ്പിൽ എംപി നിർവഹിച്ചു
കുറ്റ്യാടി:കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും പത്ത് സ്കൂൾ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമവും ഷാഫി പറമ്പിൽ എംപി നിർവഹിച്ചു.
ചടങ്ങിൽ സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡൻ്റ് കെ.പി. നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. ആർ.ഇ.ടി.ചെയർമാൻ ടി. മുഹമ്മദ് വേളം, വാർഡ് മെമ്പർ എ.സി. അബ്ദുൾ മജീദ്, പ്രിൻസിപ്പൽ കെ.എം. സാദിഖ്, കെ. കാസിം, സി.വി. കുഞ്ഞബ്ദുള്ള, എ.കെ. നാസർ, ടി.എം. മൊയ്തു, ശ്രീജേഷ് ഊര ത്ത്, പി.കെ. സുരേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
CATEGORIES News