ഐസിയു പീഡനക്കേസ്; സമരം തുടർന്ന് അതിജീവിത

ഐസിയു പീഡനക്കേസ്; സമരം തുടർന്ന് അതിജീവിത

  • ഡോ. കെ.വി. പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് സമരം

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മിഷണർ ഓഫീസിനു മുന്നിൽ സമരം തുടരുന്നു.

കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകുന്നതു സംബന്ധിച്ച് മൂന്നുദിവസത്തിനകം വിവരം അറിയിക്കാമെന്ന് ഐ.ജി. കെ. സേതുരാമൻ ഉറപ്പുനൽകിയിരുന്നു. എന്നാൽ, അഞ്ചുദിവസം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച അതിജീവിത സമരം തുടങ്ങുകയായിരുന്നു. നാഷണൽ ജനതാദൾ ജില്ലാ കമ്മിറ്റി അതിജീവിതയ്ക്ക് ഐക്യദാർഢ്യം അറിയിച്ച് രംഗത്തെത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )