
ഐ.സി.യുവിൽ കിടക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് വേടൻ: ആരോഗ്യാവസ്ഥയിൽ ആശങ്കപ്പെടാനില്ലെന്ന് സുഹൃത്തുക്കൾ
- ഐ.സി.യു ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് പങ്കുവെച്ചത്
കോഴിക്കോട്: കടുത്ത പനിയെ തുടർന്ന് ദുബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വേടന്റെ ആരോഗ്യാവസ്ഥയിൽ ആശങ്കപ്പെടാനില്ലെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും അടുത്തവൃത്തങ്ങൾ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വേടൻ പങ്കുവെച്ചു. ഐ.സി.യു ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് പങ്കുവെച്ചത്.

ദുബൈയിൽ പരിപാടിക്കെത്തിയ വേടന് പനി അനുഭവപ്പെട്ടതിനെതുടർന്ന് മെഡിക്കൽ ടീം വിശ്രമം ആവശ്യപ്പെടുകയായിരുന്നു. നിലവിൽ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, അനാരോഗ്യത്തെതുടർന്ന് ദോഹയിലെ ഏഷ്യൻ ടൗണിൽ നവംബർ 28ന് നടക്കാനിരുന്ന പരിപാടി ഡിസംബർ 12ലേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു
CATEGORIES News
