
ഒന്നരവയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കേസിൽ അമ്മയെ വെറുതേവിട്ടു
- കുട്ടിയെ കൊലപെടുത്തിയത് തലയണകൊണ്ട് ശ്വാസം മുട്ടിച്ചാണെന്നായിരുന്നു വെന്നും അതിനുശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമായിരുന്നുമെന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നത്.
കോഴിക്കോട് : ഒന്നരവയസ്സുള്ള പെൺകുട്ടിയെ കുടുംബമായും ഭർത്താവുമായുള്ള പ്രശ്നങ്ങൾ കാരണം കൊലപ്പെടുത്തിയെന്ന കേസിൽ യുവതിയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. കൊലപെടുത്തിയതിന് ശേഷം സാമൂഹിക മാധ്യമംവഴി ഭർത്താവിനെ അറിയിക്കുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തെന്നായിരുന്നു കേസ്. സംഭവം നടന്നത് 2015-ൽ വേങ്ങേരിയിലാണ്.
കുട്ടിയെ കൊലപെടുത്തിയത് തലയണകൊണ്ട് ശ്വാസം മുട്ടിച്ചാണെന്നായിരുന്നു വെന്നും അതിനുശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമായിരുന്നുമെന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നത്. പ്രതിയെ കുറ്റക്കാരിയല്ലെന്ന് കണ്ട് വെറുതെ വിട്ടത് കോഴിക്കോട് അഡീഷണൽ ജില്ലാ കോടതി ജഡ്ജി ആർ. മധുവാണ്. പ്രതിയ്ക്ക് വേണ്ടി ബി.വി.എം. റാഫി, പി. ഷിനി എന്നിവർ ഹാജരായി.16 സാക്ഷികളെ വിസ്തരിക്കുകയും വിധി പുറപ്പെടുവിപ്പിച്ചത് ഒമ്പതുമാസം നീണ്ട വിചാരണ നടപടികൾ ക്കൊടുവിലാണ്.
CATEGORIES News