
ഒന്നാം റാങ്ക് ജേതാവ് അതുൽരാജിനെ അനുമോദിച്ചു
- ഉദ്ഘാടന ചടങ്ങ് ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ നിർവ്വഹിച്ചു
കൊയിലാണ്ടി :സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് പരീക്ഷയിൽ കേരളത്തിൽ നിന്ന് ഒന്നാം റാങ്ക് നേടിയ അതുൽരാജിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കീഴരിയൂർ 103ബൂത്ത് കമ്മറ്റി അനുമോദിച്ചു. ഉദ്ഘാടന ചടങ്ങ് ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ നിർവ്വഹിച്ചു.
ബൂത്ത് പ്രസിഡണ്ട് എൻ.എം. പ്രജീഷ്, കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കൊല്ലംകണ്ടി വിജയൻ ,മണ്ഡലം സെക്രട്ടറി സുരേന്ദ്രൻ മാസ്റ്റർ, സദാനന്ദൻ പഴയന മീത്തൽ, രഞ്ജിത്ത് ചെറുവത്ത് എന്നിവർ പങ്കെടുത്തു.
CATEGORIES News