ഒരുമയുടെ സംഗീതം

ഒരുമയുടെ സംഗീതം

  • നെല്ലിയോട്ട് ബഷീർ

വേദികൾ തിളങ്ങയായ്…
ഹൃദയം തുടിക്കയായ്…..
ഉണരും ഓരോ ദിനവിലും……
പൂക്കളായ് കുട്ടിച്ചിരികൾ…..
പാട്ടായ് അവർതൻ സ്വപ്നങ്ങൾ….
ഒരുകൂട്ടം ഹൃദയങ്ങളുടെ കൂടിച്ചേരൽ…..
കല-ഉത്സവം നാൾവഴികളിലൂടെ മുന്നേറിടും …..

മണലിൽ വരയുന്ന പാതപോലെ…….
ഒന്നിനൊന്നുള്ള ചുമതലകളും……
വേദിയിൽ പ്രകാശം തെളിയിക്കാൻ…..
ശബ്ദത്തിന്റെ താളം ശരിയാക്കാൻ……
കുട്ടികണ്ണിൽ പ്രതീക്ഷയേകാൻ …..
വിധികർത്താക്കളെ കണ്ണിമ ചിമ്മാതെ…..
സംഘാടനം പാളം തെറ്റാതെ…. ഒന്നാകുന്നിവിടെ…..

രജിസ്ട്രേഷൻ കൗണ്ടറുകളിൽ….
വരികളായ് വാചാലരായ്….
പെരുവഴിയിലൂടെ ഓടിടുന്നു…..
അമ്മയും അച്ഛനും കൂടപ്പിറപ്പും…
ഗുരുക്കന്മാരും അകമ്പടി സേവകരും…..
വേദിയെ തൊട്ടുവന്ദിച്ചുകൊണ്ട്….
ഓരോ കുട്ടിയും മുന്നേറുന്നു…..
പൂമൊട്ടിൽ കാറ്റ് വീശുന്ന ശബ്ദം പോലെ……
രംഗത്ത് ശോഭിച്ചും,….
ഹൃദയങ്ങളെ നിറച്ചും…..
വിജയമല്ലിത്, പങ്കാളിത്തമാണ് കാര്യം….
ചടുലമായ് സംഘാടനം….
ധൈര്യമോടെ മുന്നേറിടാം…

പിന്നാമ്പുറത്ത് കാണാം……
ഉറക്കമില്ലാത്ത കണ്ണുകൾ….
ചൂടുപിടിച്ച ഫോണുകൾ….
വേദി മാറിയെന്ന വാർത്തകൾ…..
നിമിഷം കൊണ്ടു മാറിടും…
സന്തോഷ സന്താപ സമ്മിശ്രം……

മഴപെയ്ത്ത് തുടർന്നപ്പോൾ……
രക്ഷയേകിയ വേദികൾ…
ചേർത്തുനിർത്തിയ കൈകളാം…..
നിമിഷങ്ങൾ കൊണ്ട് വിയർക്കലും….
ചില നിമിഷങ്ങളിൽ കണ്ണീരും….
സന്തോഷമായിടും വികാരങ്ങൾ…..
ഒരുമയുടെ സംഗീതമായ് മാറിടും…

ഇലകൾ കൊഴിഞ്ഞൊരു…. ശിശിരകാലമല്ലിത്……
വസന്തമായി തിരിച്ചു വരുംനാളുകൾ….
വർഷാ വർഷവും….
ഹൃദയത്തിൽ സൂക്ഷിക്കാൻ…. ഓർമ്മകൾ മാത്രമായ്….
സംഘാടനം മാറിടുന്നു….
മംഗളമായ് തീർന്നിതുപോൽ….
സർവേശ്വരാ നിൻ കാരുണ്യം….
ചെയ്തിടാം,തുടർന്നിടാം….
വീണ്ടും ഒത്തു ചേർന്നിടാം….
പുതിയൊരു നാളെയിൽ….

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )