ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിൽ കളളവോട്ട് നടന്നു എന്ന് പരാതി

ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിൽ കളളവോട്ട് നടന്നു എന്ന് പരാതി

  • പടിഞ്ഞാറക്കര എൽപി സ്കൂളിലെ 163-ാം ബൂത്തിലുമാണ് പരാതി.

പാലക്കാട് : ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിൽ കളളവോട്ട് നടന്നു എന്ന് പരാതി. ഒറ്റപ്പാലം മീറ്റ്ന സീനിയർ ബേസിക് സ്കൂളിലെ 168, 169 ബൂത്തുകളിലും പടിഞ്ഞാറക്കര എൽപി സ്കൂളിലെ 163-ാം ബൂത്തിലുമാണ് പരാതി. അമ്പലപ്പാറ എഎൽപി സ്കൂളിലെ 98-ാം നമ്പർ ബൂത്തിലും കളളവോട്ട് പരാതിയുണ്ട്. ഈ ബൂത്തുകളിലെ ഓരോ വോട്ടുകൾ മറ്റാരോ രേഖപ്പെടുത്തി എന്നാണ് ആക്ഷേപം. പിന്നീട് ഇവർക്ക് ടെൻഡർ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ അവസരം നൽകി.

അമ്പലപ്പാറയിൽ നിന്നാണ് ആദ്യത്തെ കളളവോട്ട് പരാതി വരുന്നത്. പ്രഭാകരൻ എന്ന വ്യക്തി വോട്ട് ചെയ്യാനെത്തിയപ്പോൾ അദ്ദേഹത്തിന്റെ വോട്ട് മറ്റാരോ ചെയ്തുകഴിഞ്ഞു എന്ന വിവരം ലഭിച്ചു.ഉടൻ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഉദ്യോഗസ്ഥർ പ്രഭാകരന് ടെൻഡർ വോട്ട് ചെയ്യാൻ അവസരമൊരുക്കുകയുമായിരു ന്നു. പിന്നാലെ മീറ്റ്ന സ്കൂളിലെ രണ്ട് ബൂത്തുകളിൽ നിന്നും പരാതി ഉയരുകയായിരുന്നു. ഇവർക്കെല്ലാം ഉദ്യോഗസ്ഥർ ടെൻഡർ വോട്ട് ചെയ്യാൻ അവസരമൊരുക്കിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )