
ഒറ്റ മഴയിൽത്തന്നെ ടൗൺഹാൾ ചോർന്നു
- 23 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 4 മാസമെടുത്ത് ടൗൺഹാൾ നവീകരിച്ചത്
കോഴിക്കോട്:നവീകരണം നടത്തി ഉദ്ഘാടനം കഴിഞ്ഞ ടൗൺഹാളിനകത്ത് മഴ പെയ്തതോടെ ചോർച്ച ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രി പെയ്‌ത വേനൽ മഴയിലാണ് ടൗൺഹാളിലെ വിവിധ ഭാഗങ്ങളിൽ മേൽക്കൂരയിലൂടെ ചോർന്നു ഹാളിനു അകത്തും പുറത്തുമെല്ലാം വെള്ളമെത്തിയത്. മുൻവശം വരാന്ത, ഹാളിലെ ഒന്നാമത്തെ വരിയിൽ വലതു ഭാഗം, സ്റ്റേജിനു പിൻവശം, ശുചിമുറിക്കു സമീപം എന്നിങ്ങനെ വിവിധ സ്‌ഥലങ്ങളിലാണു മേൽക്കൂരയിലെ ചോർച്ചയെ തുടർന്നു വെള്ളമെത്തിയത്. ഇന്നലെ ഇവിടെ ആഹ്വാൻ സെബാസ്റ്റ്യൻ അനുസ്മരണം, പുരസ്കാര സമർപ്പണം, ഗാനസന്ധ്യ, ക്ലാസിക്കൽ ഡാൻസ് തുടങ്ങിയ പരിപാടികൾ നടത്തിയിരുന്നു.

ഇതിനിടെയാണ് മഴയോടൊപ്പം ടൗൺ ഹാളിൽ ചോർച്ചയും ഉണ്ടായത്. ഒരു മഴ പെയ്‌തപ്പോഴുമുണ്ടായ ചോർച്ച കാണികളിൽ പലരും ചർച്ചയാക്കി. 23 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 4 മാസമെടുത്ത് ടൗൺഹാൾ നവീകരിച്ചത്.
CATEGORIES News