
ഒളവണ്ണയിൽ വീട് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നു
- താഴത്തെ നില പൂർണമായും ഭൂമിക്കടിയിലായി
ഒളവണ്ണ:ഒളവണ്ണയിൽ വീട് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നു. സക്കീർ എന്നയാളുടെ ഇരുന്നില വീടാണ് തകർന്നത്. ഉഗ്ര ശബ്ദത്തോടെയാണ് വീട് ഇടിഞ്ഞു ഭൂമിയ്ക്ക് അടിയിലേക്ക് താഴ്ന്നത്. താഴത്തെ നില പൂർണമായും ഭൂമിക്കടിയിലായി.
വീട്ടിലുണ്ടായിരുന്നവർ ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി. അതേസമയം വീട് നിൽക്കുന്ന പ്രദേശം മുൻപ് ചതുപ്പ് നിലമായിരുന്നു എന്ന് പരിസര വാസികൾ പറയുന്നു.
CATEGORIES News